Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dalit Family

ക്ഷേ​ത്ര സം​ഭാ​വ​ന​യാ​യി ഗോ​ത​മ്പ് ആ​വ​ശ്യ​പ്പെ​ട്ട് ദ​ളി​ത് കു​ടും​ബ​ത്തി​ന് ക്രൂ​ര​മ​ർ​ദ​നം

ഭോ​പ്പാ​ൽ: ക്ഷേ​ത്ര​ത്തി​ലേ​ക്ക് സം​ഭാ​വ​ന​യാ​യി ആ​വ​ശ്യ​പ്പെ​ട്ട ഗോ​ത​മ്പി​ന്‍റെ അ​ള​വ് കു​റ​ഞ്ഞു​പോ​യ​തി​ൽ ദ​ളി​ത് കു​ടും​ബ​ത്തി​ന് ക്രൂ​ര​മ​ർ​ദ​നം. മ​ധ്യ​പ്ര​ദേ​ശി​ലെ ഛത്ത​ർ​പൂ​ർ ജി​ല്ല​യി​ലെ മ​ഹാ​രാ​ജ്ഗ​ഞ്ച് ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

ക്ഷേ​ത്ര സം​ഭാ​വ​ന​യാ​യി ഗോ​ത​മ്പ് ആ​വ​ശ്യ​പ്പെ​ട്ട് കു​റ​ച്ചാ​ളു​ക​ൾ ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി. എ​ന്നാ​ൽ ആ​വ​ശ്യ​പ്പെ​ട്ട അ​ത്രെ​യും ഗോ​ത​മ്പ് ന​ൽ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ച​തോ​ടെ ഇ​വ​ർ അ​ക്ര​മാ​സ​ക്ത​രാ​കു​ക​യാ​യി​രു​ന്നു.

അ​ക്ര​മി​ക​ൾ കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ക്ഷേ​പി​ക്കു​ക​യും വീ​ട്ടി​ൽ നി​ന്നും പു​റ​ത്തേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കു​ക​യും വ​ടി, ഇ​ഷ്ടി​ക, ക​ല്ല് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പ​ടെ കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ത​ങ്ങ​ൾ‌​ക്ക് ന​ൽ​കാ​ൻ ക​ഴി​യു​ന്ന​തി​ന്‍റെ പ​ര​മാ​വ​ധി സം​ഭ​വാ​ന ന​ൽ​കി​യെ​ന്നും വീ​ണ്ടും ന​ൽ​കി​യാ​ൽ എ​ന്‍റെ മ​ക്ക​ൾ​ക്ക് ഞാ​ൻ എ​ന്ത് ന​ൽ​കു​മെ​ന്ന് അ​വ​രോ​ടു ചോ​ദി​ച്ചു​വെ​ന്നും തു​ട​ർ​ന്നാ​ണ് മ​ർ​ദി​ച്ച​തെ​ന്നും പ​രി​ക്കേ​റ്റ ഗൃ​ഹ​നാ​ഥ​ൻ പ​റ​ഞ്ഞു.

ശ്യാം ​പ​ട്ടേ​ൽ, ഹ​ർ​ദ​യാ​ൽ പ​ട്ടേ​ൽ, കൃ​പാ​ൽ പ​ട്ടേ​ൽ, രാ​ജാ ഭ​യ്യാ പ​ട്ടേ​ൽ, രാം​സ്വ​രൂ​പ് പ​ട്ടേ​ൽ, ഭ​ഗ​വ​ത്ദ​യാ​ൽ പ​ട്ടേ​ൽ തു​ട​ങ്ങി​യ​വ​രാ​ണ് ത​ങ്ങ​ളെ ആ​ക്ര​മി​ച്ച​തെ​ന്നും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഗോ​ത​മ്പ് ഇ​വ​ർ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യെ​ന്നും വീ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട നാ​ല് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു​വെ​ന്നും ഇ​വ​ർ​ക്കെ​തി​രെ എ​സ്‌​സി/​എ​സ്‌​ടി ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്തു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up